ധന്യം
ഞാനുൾപ്പെടെ എല്ലാരും തന്നെ ഓട്ടത്തിലാണ്. എന്തിനു വേണ്ടി ? പണം, പ്രശസ്‌തി , മറ്റുള്ളവരുടെ പ്രശംസ ഇതൊക്കെയാണ് നമുക്ക് വേണ്ടത്. എത്ര കിട്ടിയാൽ മതിയാകും? അറിയില്ല.. കിട്ടിയാൽ മാത്രം പോരാ അത് നില നിർത്തുകയും വേണം …എത്ര നാൾക്ക് ? ജീവിതകാലം മുഴുവനായാൽ അത്രയും നല്ലത്... ആർക്ക് വേണ്ടി? എനിയ്ക്കു വേണ്ടി? കുടുംബാംഗങ്ങൾക്ക് വേണ്ടി? രാജ്യത്തിനു വേണ്ടി? ഇതിനിടയിൽ ഈ ഭൂമിയിൽ സമയമില്ലാത്തതു കൊണ്ട് നമ്മൾ എന്തെല്ലാം നഷ്ടപ്പെടുത്തുന്നു. ഒരു ബാലൻസ് ഷീട്ട് തയ്യാറാക്കിയാൽ നഷ്ടങ്ങളായിരിക്കും കൂടുതൽ. അതും ആപേക്ഷികം. പണമാണ് എല്ലാറ്റിനും മുകളിൽ എന്ന് ചിന്തിക്കുന്നവർക്ക് മറിച്ചായിരിക്കാം …യഥാർത്ഥത്തിൽ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത് എന്നത് മനസിലാക്കാൻ ഈ ജന്മത്തിൽ കഴിഞ്ഞാൽ നമ്മൾ ധന്യരായി...മനുഷ്യരായി.. കാരണം ഇനിയും ജീവിതത്തിൽ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിൽ ആ നഷ്ടം നികത്താൻ നമുക്ക് അവസരം ഉണ്ട്.. അതിനുള്ള ശ്രമത്തിലാണ് ഞാൻ . നിങ്ങളോ?
Comments